Advertisement

70 കളിലെ കേരളത്തിന്റെ കഥ പറയുന്ന “കനോലി ബാന്റ് സെറ്റ്”

March 4, 2025
3 minutes Read

റോഷൻ ചന്ദ്ര, ലിഷാ പൊന്നി,കുമാർ സുനിൽ,ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “കനോലി ബാന്റ് സെറ്റ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി നായർ,എൻ ആർ റജീഷ്,സബിൻ ടി വി, സുന്ദർ പാണ്ട്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, അജയ് ഘോഷ്. കമൽമോഹൻ,ലത, രജനി മുരളി,പവിത്ര, കെ കെ സുനിൽ കുമാർ,റിമോ, അൻസാർ അബ്ബാസ്, ദാസൻ,പ്രകാശൻ, ലോജേഷ് തുടങ്ങി അറുപതോളം പേർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന “കനോലി ബാന്റ് സെറ്റ് ” ഉടൻ പ്രദർശനത്തിനെത്തും.

വെസ്റ്റേൺ ബ്രീസ് പിക്ച്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്,സി കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഇന്ദ്രജിത്ത് എസ് നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉമേശ് സംഗീതം പകരുന്നു. എഡിറ്റർ-റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം-സിബു സുകുമാരൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ, വി.എഫ്.എക്‌സ്- രാജ് മാർത്താണ്ഡം, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-വിനയ് ചെന്നിത്തല, ആയുഷ്‌ സുന്ദർ, അസിസ്റ്റന്റ് ഡയറക്ടർ-അൻസാർ അബ്ബാസ്,ജയരാജ്, അരുൺകുമാർ, കോസ്റ്റ്യൂം ഡിസൈനർ- സോബിൻ സുലൈമാൻ മേക്കപ്പ്- രാജേഷ് നെന്മാറ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ,ചീഫ് ആർട്ട് ഡയറക്ടർ- സജിത്ത് മുണ്ടയാട് ആർട്ട് ഡയറക്ടർ-സുനിൽ വെങ്ങോല, പ്രൊഡക്ഷൻ ഡിസൈനർ-അരുൺ ലാൽ,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കാഞ്ചേരി, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്-റോയ് തൈക്കാടൻ,ഫിനാൻസ് കൺട്രോളർ കാട്ടുങ്കൽ പ്രഭാകരൻ, പ്രൊഡക്ഷൻ കോ.ഓർഡിനേറ്റർ-സതീഷ്,പരസ്യകല-ശ്യാംപ്രസാദ് ടി വി. പി ആർ ഒ-എ എസ് ദിനേശ്.

Story Highlights : Kanoli band set wraped up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top