‘ഒരു കായികതാരം ഫിറ്റായിരിക്കണം, രോഹിത് ശർമയെ കങ്കണ റണാവത് തീവ്രവാദി എന്നാണ് വിളിച്ചത്’: ഷമ മുഹമ്മദ് 24 നോട്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കതിരായ പരാമർശത്തിൽ തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് 24 നോട്. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദിക്കുന്നു.
തെറ്റ് ചെയ്താൽ മാത്രം ക്ഷമ ചോദിക്കും. ഇവിടെ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടില്ല. ഒരു കായിക താരത്തിന്റെ ആരോഗ്യത്തെ പറ്റിയാണ് താൻ പറഞ്ഞത്. രോഹിത് ശർമയെ കങ്കണ റണാവത് തീവ്രവാദി എന്നാണ് വിളിച്ചതെന്നും ഷമ മുഹമ്മദ് ആരോപിച്ചു.
താൻ പറഞ്ഞത് പാർട്ടി നിലപാടല്ല തന്റെ വ്യക്തിപരമായ അഭിപ്രായം. നിലപാടിൽ ഉറച്ചുതന്നെ നിൽക്കുന്നു. താൻ ക്രിക്കറ്റ് കാണുകയായിരുന്നു അതിനിടയിലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും ഷമ പറഞ്ഞു.
നമ്മളെല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളെ ഫിറ്റ് അല്ലെന്നു പറയുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. ഇന്നത്തെ കളിയിൽ ഇന്ത്യൻ ടീം വിജയിച്ചവരണം എന്നാണ് തൻറെ ആഗ്രഹം. താനൊരു സ്പോർട്ട്സ് പേഴ്സൺ ആണ്. ആ സ്നേഹത്തിന്റെ പുറത്ത് പറഞ്ഞതാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യയും ഇതുതന്നെയല്ലേ സംസാരിക്കുന്നത്. ഒരു കായികതാരം എപ്പോഴും ഫിറ്റായിരിക്കണമെന്നും ഷമ ആവശ്യപ്പെട്ടു.
Story Highlights : Shama Mohamed Controversy Statement against Rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here