‘മാര്‍ക്കോ, RDX സിനിമകള്‍ക്കൊക്കെ എങ്ങനെ അനുമതി കൊടുത്തു? സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ?’ തുറന്നടിച്ച് രഞ്ജിനി

സിനിമയിലെ ലഹരി ഉപയോഗത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി. സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോയെന്നും മാര്‍ക്കോ , ആര്‍ഡിഎക്‌സ് പോലുള്ള സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് എങ്ങനെ അനുമതി കൊടുത്തുവെന്നും രഞ്ജിനി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലായെന്നും രഞ്ജിനി ട്വന്റിഫോറിനോട് പ്രതികരിച്ചു. (Actress renjini against film censor board)
സംസ്ഥാനത്ത് കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ആക്രമങ്ങണള്‍ക്കും സിനിമ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് നടി രഞ്ജിനി. വയലന്‍സുകള്‍ക്കും ലഹരിക്കും അമിത പ്രാധാന്യം നല്‍കുന്ന സിനിമകളെ പേരെടുത്ത് പറഞ്ഞായിരുന്നു നടിയുടെ വിമര്‍ശനം.ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കുന്ന സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്ത് വന്ന രഞ്ജിനി ,സംസ്ഥാനതലത്തില്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. പുതിയകാല സംവിധായകര്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും രഞ്ജിനി ട്വന്റി ഫോറിനോട് പറഞ്ഞു.
കാമ്പുള്ള തിരക്കഥയില്‍ നിന്ന് കൊറിയന്‍ സിനിമകളുടെ മാതൃകയിലേക്ക് മലയാള സിനിമ വഴിമാറി പോയെന്നും വിമര്‍ശിച്ചു.കൂടാതെ സിനിമ സെറ്റില്‍ തുടരുന്ന ലഹരി ഉപയോഗത്തിനെതിരെയും നടി രംഗത്ത് വന്നു.ലഹരി കേസില്‍ പിടികൂടിയിട്ടും, താരത്തെ പിന്നീട് വെറുതെവിട്ട അനുഭവം നമുക്കു മുന്നിലുണ്ടെന്ന്, രഞ്ജിനിയുടെ വിമര്‍ശനം. സെറ്റുകളിലെ പോലീസ് പരിശോധന കര്‍ശനമാക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
Story Highlights : Actress renjini against film censor board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here