‘ഹിന്ദി സിനിമാ മേഖല ടോക്‌സിക്കാണ്, ഞാൻ മുംബൈ വിട്ടു’; ഇനി താമസം പുതിയൊരിടത്തേക്ക്; അനുരാഗ് കശ്യപ്

ബോളിവുഡ് സിനിമയും മുംബൈയും ഉപേക്ഷിച്ചുവെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഇക്കാര്യം വ്യക്തമാക്കിയത്.ബോളിവുഡ് തീർത്തും ടോക്‌സിക്കാണ്. അതിനാൽ അവിടെ നിന്ന് അകന്നു നിൽക്കാനാണ് തീരുമാനമെന്നും താരം വ്യക്തമാക്കി.
ബോളിവുഡിൽ അടുത്ത 500 അല്ലെങ്കിൽ 800 കോടി വിലയുള്ള സിനിമ നിർമ്മിക്കാൻ ശ്രമിക്കുന്നു. ക്രിയേറ്റിവ് ആയ അന്തരീക്ഷം ഇവിടെയില്ല. ബോളിവുഡ് വളരെ വിഷലിപ്തമായി മാറിയിരിക്കുന്നു. എല്ലാവരും റിയലിസ്റ്റിക് അല്ലാത്ത ലക്ഷ്യങ്ങൾ പിന്തുടരുകയാണ്. ഇൻഡസ്ട്രിയിൽ നിന്ന് നിന്ന് അകന്നു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു നഗരം ഒരു ഘടന മാത്രമല്ല അതിലെ ജനം കൂടിയാണ്. നിരവധി ചലച്ചിത്ര പ്രവർത്തകർ ഇതിനകം മുംബൈ വിട്ടുവെന്ന് അനുരാഗ് വെളിപ്പെടുത്തി. ഏറ്റവും വലിയ പലായനം മിഡിൽ ഈസ്റ്റിലേക്കാണ്. പ്രത്യേകിച്ച് ദുബായിലേക്കാണ്. മറ്റുള്ളവർ പോർച്ചുഗൽ, ലണ്ടൻ, ജർമ്മനി, യു.എസ് എന്നിങ്ങനെ. പലരും മുഖ്യധാര സിനിമ പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുംബൈ വിടാനുള്ള ആഗ്രഹം പ്രഖ്യാപിച്ച അനുരാഗ് രണ്ട് മാസത്തിന് ശേഷം മുംബൈയില്‍ നിന്നും താമസം മാറ്റിയെന്നാണ് വിവരം. തന്‍റെ പുതിയ വീടിന്‍റെ ആദ്യ വാടക താൻ ഇതിനകം അടച്ചുവെന്ന് അനുരാഗ് പറഞ്ഞു. എന്നാൽ താൻ മാറിയ നഗരം വെളിപ്പെടുത്തില്ലെന്ന് പറഞ്ഞു.
Story Highlights : anurag kashyap leaves bollywood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here