Advertisement

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികള്‍ സിഎസ്ടിയില്‍ നിന്ന് പന്‍വേലിലേക്ക് ട്രെയിനില്‍ കയറിയെന്ന് സൂചന; തിരഞ്ഞിറങ്ങി മുംബൈ മലയാളികള്‍

March 7, 2025
2 minutes Read
panvel

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ പന്‍വേലിലേക്കുള്ള ട്രെയ്ന്‍ കയറിയെന്ന് സൂചന. ലൊക്കേഷനും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. 11.30ന് മുംബൈയില്‍ നിന്ന് പന്‍വേലിലേക്ക് ഒരു സബര്‍ബന്‍ ട്രെയിന്‍ പോകുന്നുണ്ടായിരുന്നു. ഇതില്‍ കയറിയിരിക്കാനാണ് സാധ്യതയെന്നാണ് ലൊക്കേഷന്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. കുട്ടികളുടെ കൂടെയുണ്ടായിരുന്ന റഹീം അസ്ലം എന്നയാളും ഇതേ സൂചന തന്നെയാണ് നല്‍കുന്നത്. 11.43ഓടെ ഇയാളെ കുട്ടികള്‍ വിളിച്ചുവെന്നും പന്‍വേലിലേക്കുള്ളയാത്രയിലാണെന്ന് പറഞ്ഞുവെന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്.

മുംബൈ പനവേലിന് സമീപമുള്ള ഒരു സലൂണില്‍ കയറി പെണ്‍കുട്ടികള്‍ മുടിവെട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവര്‍ സലൂണില്‍ എത്തിയത്. അഞ്ച് മണിയായപ്പോള്‍ മടങ്ങി.അവര്‍ എത്തുമ്പോള്‍ സലൂണില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ആദ്യം ഒരു സുഹൃത്തിന്റെ കല്യാണം എന്നാണ് പറഞ്ഞത്. മലയാളിയാണോ സുഹൃത്ത് എന്ന് ചോദിച്ചപ്പോള്‍ അല്ല ഇവിടെയുള്ളയാളാണെന്ന് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ കൂടിയാണ് പരിചയപ്പെട്ടതെന്നും എട്ടുമണിയാകുമ്പോള്‍ എത്തിയിരിക്കണമെന്നും ഞങ്ങളെ കൊണ്ട് പോകാന്‍ വണ്ടി വരുമെന്നും പറഞ്ഞു. പനവേല്‍ എന്ന സ്ഥലത്തേക്കാണെന്നാണ് പറഞ്ഞത് – അവര്‍ വ്യക്തമാക്കി.

സലൂണില്‍ വരുന്നവരുടെ പേരും മൊബൈല്‍ നമ്പരും രേഖപ്പെടുത്തുന്ന പതിവുണ്ട്. പേര് പറഞ്ഞിരുന്നു. എന്നാല്‍ ബാഗും ഫോണും കളവ് പോയെന്നും അതുകൊണ്ട് നമ്പര്‍ തരാന്‍ കഴിയില്ലെന്നും പറയുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. സുഹൃത്തിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സലൂണിലെ ഫോണ്‍നല്‍കിയെന്നും ഇവര്‍ പറയുന്നു.

Story Highlights : Missing girls from traveling to Panvel; sources said

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top