Advertisement

‘എസ് പി സുജിത് ദാസ് വിശുദ്ധൻ!’: സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി പി വി അൻവർ

March 7, 2025
2 minutes Read
anvar fb post

മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂ‍ർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!! പി വി അൻവർ സ്വർണ കടത്തുകാരനാണ്’ – അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു സുജിത് ദാസിന് എതിരായ നടപടി. എം ആർ അജിത്കുമാറിനും സുജിത് ദാസിനും സംസ്ഥാനത്തെ സ്വർണക്കടത്തിൽ പങ്കുണ്ടെന്നതായിരുന്നു പ്രധാന ആരോപണം. ക്യാമ്പ് ഓഫീസ് വളപ്പിലെ മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ സുജിത് ദാസ് ഫോണിലൂടെ ആവശ്യപ്പെടുന്ന ശബ്ദരേഖയും അൻവർ പുറത്തുവിട്ടിരുന്നു. ഫോൺ സംഭാഷണത്തിൽ എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് സുജിത് ദാസിന്റെ സസ്പെൻഷനിലേക്ക് വഴി തെളിച്ചത്. ആറുമാസം പിന്നിട്ടതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിന് എതിരായ വകുപ്പ് തല അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി പി വി അൻവർ രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എസ് പി സുജിത്ത് ദാസ് വിശുദ്ധൻ!
എം ആർ അജിത് കുമാർ പരിശുദ്ധൻ!
തൃശ്ശൂർ പൂരം കലക്കിയിട്ടില്ല!
തൃശ്ശൂരിൽ ബിജെപി വിജയിച്ചിട്ടും ഇല്ല!
കേരളത്തിൽ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല!
കേരളത്തിൽ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല….
………..
എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!!
“പി വി അൻവർ സ്വർണ്ണ കടത്തുകാരനാണ്.”
“എന്നാൽ എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല!!!!!”
സഖാക്കളെ മുന്നോട്ട്…….
ഇത് കേരളമാണ്.
ജനങ്ങൾ എല്ലാം വീക്ഷിക്കുന്നുണ്ട്.

Story Highlights : pv anvar against withdrawal of sujith das suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top