വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കെ.പി.സി.സിക്ക് പരാതി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കെ.പി.സി.സിക്ക് പരാതി. കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഉവൈസ് ഖാനാണ് പ്രതിയ്ക്കായി ഹാജരായത്. പാർട്ടിക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നാണ് പരാതി. ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടിയാണ് പരാതി നൽകിയത്.
പ്രതിക്ക് വേണ്ടി ഉവൈസ് ഖാൻ ഹാജരാകാതിരിക്കാനുള്ള നിർദേശം നൽകണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച പരാതിയിൽ ആവശ്യപ്പെടുന്നു. വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് കൊലപാതക കാരണം അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു. ഇവിടെ എത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് ദേഹാസ്വാസ്ഥ്യം,വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി
അഫാനെ എത്തിക്കുമ്പോൾ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വൈകുന്നേരത്തേക്ക് തെളിവെടുപ്പ് മാറ്റി. .പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാൽ വെഞ്ഞാറമ്മൂട് പോലീസ് കസ്റ്റഡി അപേക്ഷ നൽകും. നാല് പേരെ കൊലപ്പെടുത്തിയ രണ്ടു പ്രധാന കേസുകൾ വെഞ്ഞാറമ്മൂട് സ്റ്റേഷൻ പരിധിയിലാണ്.അതേ സമയം അഫാന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.
Story Highlights : Venjaramoodu murders: Complaint filed with KPCC against lawyer who appeared for Afan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here