Advertisement

‘ സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല, സുപ്രീംകോടതിയിലേക്ക് നീങ്ങും, കുടുംബത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു’; മഞ്ജുഷ

March 8, 2025
2 minutes Read
manjusha

കുടുംബത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് ലാന്‍ഡ് റവന്യു കമ്മീഷ്ണറുടെ റിപ്പോര്‍ട്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സിബിഐ അന്വേഷണത്തിനായി സുപ്രിംകോടതിയെ സമീപിക്കുമെന്നും സിപിഐഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും മഞ്ജുഷ ട്വന്റിഫോറിനോട് പറഞ്ഞു.

‘ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സത്യസന്ധമാണ്. മാനസികമായി വളരെയധികം വിഷമിച്ചു കൊണ്ടിരിക്കുന്ന അവസരമാണിപ്പോള്‍. ഈയൊരു അവസരത്തില്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം ആശ്വാസമുണ്ട് – മഞ്ജുഷ വ്യക്തമാക്കി.

സുപ്രീംകോടതിയിലേക്ക് നീങ്ങുമെന്നും ആരുടെയും ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. നവീന്‍ ബാബിനു മേല്‍ മറ്റു ചില സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു എന്നും മഞ്ജുഷ പറഞ്ഞു. ചില കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരു അവസരത്തില്‍ അത് വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ പ്രധാന വിവരം. ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമെന്നും ദൃശ്യം ചിത്രീകരിച്ചത് ദിവ്യയുടെ ആവശ്യപ്രകാരം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്.. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടി ചിത്രീകരിക്കാന്‍ കണ്ണൂര്‍ വിഷന്‍ ചാനലിനോട് നിര്‍ദ്ദേശിച്ചതും പി പി ദിവ്യ തന്നെ. തുടര്‍ന്ന് ഈ ദൃശ്യങ്ങളും ദിവ്യ ശേഖരിച്ചതായും കണ്ണൂര്‍ വിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ വിശദമായ പൊലിസ് അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Story Highlights : Naveen Babu’s wife Manjusha about  Land Revenue Joint Commissioner’s report 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top