Advertisement

അനുരാഗ് കശ്യപ് കന്നഡ സിനിമയിൽ; എ. വി. ആർ എൻ്റർടെയ്ൻമെന്റ് ചിത്രം “8” എത്തുന്നു

March 10, 2025
2 minutes Read

പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് “8” എന്ന സ്പോർട്സ് ഡ്രാമയിലൂടെ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. എവിആർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ശാസ്ത്രിയാണ്. വൈവിധ്യമാർന്ന ചിത്രങ്ങൾ രചിച്ചു സംവിധാനം ചെയ്ത് പ്രശസ്തനായ അനുരാഗ് കശ്യപ് ബോളിവുഡിൽ മികച്ച ചിത്രങ്ങൾക്ക് ഒരു ബെഞ്ച്മാർക് സൃഷ്‌ടിച്ച പ്രതിഭയാണ്. നടനെന്ന നിലയിൽ തെന്നിന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ അനുരാഗ് കശ്യപ് ആദ്യമായാണ് ഒരു കന്നഡ ചിത്രത്തിന്റെ ഭാഗമാകുന്നത്.

പ്രശസ്ത നടൻ സുജയ് ശാസ്ത്രി സംവിധാനം ചെയ്ത സ്പോർട്സ് ഡ്രാമയാണ് ‘8’. വളരെ നൂതനമായ രീതിയിലാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയത്. ഇത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വർധിപ്പിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് കന്നഡ സിനിമയിലേക്ക് ചുവടുവെക്കുന്നത് തന്നെ അഭിമാനകരമായ കാര്യമാണ് എന്നതിനൊപ്പം നൂതനമായ ഈ ടൈറ്റിൽ ലോഞ്ചും ആവേശം വർധിപ്പിക്കുന്നു.

ബെൽ ബോട്ടം”, “ഗുബ്ബി മേലേ ബ്രഹ്മാസ്ത്ര”, “ശാഖഹാരി” തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾക്ക് പേരുകേട്ട പ്രശസ്ത നടൻ സുജയ് ശാസ്ത്രി തിരക്കഥയെഴുതി സംവിധാനം ചെയ്ത “8 ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം നൽകിയിരിക്കുന്നത് സുജയ് ജെയിംസ് ബാലു ആണ്. അനുരാഗ് കശ്യപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എവിആർ എന്റർടൈൻമെന്റിന്റെ ബാനറിൽ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ഈ ചിത്രത്തിന് ധനസഹായം നൽകുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. മാതാപിതാക്കളായ ശ്രീ എച്ച് വെങ്കിടേഷ് റെഡ്ഡി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവരുടെ അനുഗ്രഹത്തോടെ ടീം എവിആറും അരവിന്ദും ചേർന്നാണ് ഈ നിർമ്മാണ സംരംഭം ആരംഭിച്ചത്. നിർമ്മാതാവെന്ന നിലയിൽ തൻ്റെ വ്യക്തിമുദ്രയ്ക്കും ശൈലിയ്ക്കും പേരുകേട്ട അരവിന്ദ് ഈ ചിത്രത്തിലൂടെ കന്നഡ ഫിലിം ഇന്ഡസ്ട്രിയിലേക്കു ചുവടു വെക്കുകയാണ്. സുജയ് ശാസ്ത്രി സംവിധാനം ചെയ്യുന്ന “8”, സിമ്പിൾ സുനി സംവിധാനം ചെയ്യുന്ന “റിച്ചി റിച്ച്” എന്നിവയാണ് നിലവിൽ ഈ കമ്പനി നിർമ്മിക്കുന്ന രണ്ടു പ്രധാന ചിത്രങ്ങൾ.

ഹേമന്ത് ജോയിസ് ആണ് “8” എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് മൃഗാശിര ശ്രീകാന്ത്. ഛായാഗ്രഹണം – ഗുരുപ്രസാദ് നർനാദ്, എഡിറ്റർ- പ്രതീക് ഷെട്ടി. പിആർഒ- ശബരി.

Story Highlights :Anurag Kashyap starred Kannada film; A. V. R. Entertainment’s film “8” is coming

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top