Advertisement

സിപിഐഎം നേതാവ് എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

March 10, 2025
1 minute Read

മുതിര്‍ന്ന സിപിഐഎം നേതാവ് പത്മകുമാറിനെ എ പത്മകുമാറിന്റെ വീട്ടിലെത്തി സന്ദര്‍ശനം നടത്തി ബിജെപി നേതാക്കള്‍. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.ബിജെപിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 15 മിനിറ്റ് നേരമാണ് ബിജെപി നേതാക്കള്‍ പത്മകുമാറിന്റെ വീട്ടില്‍ ചെലഴിച്ചത്.

എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. മറ്റന്നാള്‍ ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ പത്മകുമാറിന്റെ നിലപാട് ഉണ്ടാകുക.

സിപിഐഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ എ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. തന്നെക്കാള്‍ ജൂനിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചത്. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Story Highlights : BJP Leaders meet cpim leader A Padmakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top