Advertisement

‘മറിച്ചൊരു വിധി നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’; എം സ്വരാജിന്റെ പഴയ കുറിപ്പ് വാട്‌സാപ്പ് സ്റ്റാറ്റസാക്കി പി ജയരാജന്റെ മകന്‍ ജയിന്‍ രാജ്

March 10, 2025
2 minutes Read
pj

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ ചര്‍ച്ചയായി മകന്‍ ജെയിന്‍ രാജിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ‘എന്നാണ് സ്റ്റാറ്റസ്. എം സ്വരാജ് മുന്‍പ് ഫേസ്ബുക്കില്‍ പങ്കിട്ട വരികളാണ് ജെയിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയിരിക്കുന്നത്. അതിനിടെ പി ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.മനസിലാണ് സ്ഥാനം, ഹൃദയത്തിലാണ് പി ജെ എന്നെല്ലാം പരാമര്‍ശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളാണ് നിലവില്‍ പ്രത്യക്ഷപ്പെടുന്നത്.

കണ്ണൂര്‍ സി പി എമ്മില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നേതാവാണ് പി ജയരാജന്‍. അദ്ദേഹത്തെ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാത്തതാണ് അണികള്‍ക്കിയില്‍ അമര്‍ഷമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണയും ജയരാജന്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്ന സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടായിരുന്നു.

Read Also: കണ്ണൂരിലെ ചെന്താരകത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ‘ നോ എന്‍ട്രി’, കെ കെ ശൈലജയും എം വി ജയരാജനും സെക്രട്ടറിയേറ്റ് അംഗങ്ങള്‍

ഇത്തവണ ഇ പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുമെന്നും ആ ഒഴിവിലേക്ക് പി ജയരാജന്‍ വരുമെന്നുമായിരുന്നു ജയരാജന്‍ പക്ഷക്കാര്‍ കണക്കുകൂട്ടിയിരുന്നത്. പ്രായം ഒരു ഘടകമായതിനാല്‍ അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ പി ജയരാജന്‍ പരിഗണിക്കപ്പെടാനുള്ള സാധ്യതയുമില്ല.

ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെടാതെ വന്നതോടെ ജയരാജന്‍ അടുത്ത സമ്മേളന കാലയളവുവരെ സംസ്ഥാന കമ്മിറ്റിയംഗമായി തുടരും. 72 വയസായ ജയരാജന് അടുത്ത സമ്മേളന കാലാവധിയാകുമ്പോഴേക്കും 75 വയസാവും. ഇതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും മാറേണ്ടിവരും.

Story Highlights :P Jayarajan son whatsapp status sparks debate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top