രാജഗിരി അറ്റ് ഹോം പദ്ധതി നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു

ആശുപത്രിയില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്ന രാജഗിരി അറ്റ് ഹോം പദ്ധതിക്ക് തുടക്കം. ആലുവ രാജഗിരി ആശുപത്രിയില്‍ നടന്ന പരിപാടി നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. കിടപ്പിലായവര്‍ക്കും, ശാരീരിക വൈകല്യമുള്ളവര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാതെ തന്നെ അവശ്യ വൈദ്യസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിളളി പറഞ്ഞു.
ഡോക്ടര്‍, നഴ്‌സ് സേവനങ്ങളോടൊപ്പം ഫിസിയോതെറാപ്പി, ഇസിജി, എക്‌സറേ, സ്ലീപ് സ്റ്റഡി, ലാബ് പരിശോധനകളും ലഭിക്കും. പ്രസവാനന്തര ആയുര്‍വേദ പരിചരണവും ടെലി മെഡിസിന്‍ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍, നഴ്‌സ്, ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവരടങ്ങുന്നതാണ് ഓരോ ഹോം ഹെല്‍ത്ത് ടീമും.
വീടുകളില്‍ തന്നെ ഐസിയു സജ്ജീകരിക്കല്‍, ഡയാലിസിസ് എന്നിവ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം ഹെല്‍ത്ത് വിഭാഗം മേധാവി ഡോ.ആശ ജോസ് പറഞ്ഞു. രാജഗിരി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തെല്‍ എന്നിവര്‍ സംസാരിച്ചു.
തുടക്കത്തില്‍, ആശുപത്രിയുടെ 35 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്ക് രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281772126 അല്ലെങ്കില്‍ 0484-2905000 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Story Highlights : Rajagiri @ home project inaugurated by Asha Sarath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here