മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരമരത്തിൽ തമ്പടിച്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. കാരണം കണ്ടെത്താൻ വവ്വാലുകളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു.
Read Also: പനി ബാധിച്ച പിഞ്ചുകുഞ്ഞിന് നല്‍കിയത് ഡോസ് മൂന്ന് മടങ്ങ് കൂടിയ മരുന്ന്; കുഞ്ഞ് ഗുരുതരാവസ്ഥയില്‍
സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത് എന്നാണ് സൂചന.വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടി.
Story Highlights : Bats found dead in large numbers in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here