Advertisement

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ബ്രിട്ടീഷ് വനിതയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; ഡല്‍ഹിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

March 13, 2025
3 minutes Read
British Woman Allegedly Raped In Delhi Hotel By Man She Met on Instagram

ഡല്‍ഹിയില്‍ ബ്രിട്ടീഷ് വനിതയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ സുഹൃത്ത് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് വനിതയാണ് ക്രൂരതയ്ക്കിരയായത്. (British Woman Allegedly Raped In Delhi Hotel By Man She Met on Instagram)

ഡല്‍ഹി മഹിപാല്‍പൂരിലെ ഹോട്ടലില്‍ വച്ചാണ് ബിട്ടീഷ് വനിത ബലാത്സംഗത്തിന് ഇരയായത് സംഭവത്തില്‍ കൈലാഷ് , വസിം എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ കൈലാഷ് ഇന്‍സ്റ്റഗ്രാം വഴിയാണ് ബ്രിട്ടീഷ് വനിതയുമായി സൗഹൃദത്തിലാവുന്നത്. ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ യുവതിയെ കാണാം എന്ന് കൈലാഷ് പറഞ്ഞിരുന്നു. മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിച്ചതിനുശേഷം യുവതി കൂടിക്കാഴ്ചയ്ക്കായി കൈലാഷിനെ ക്ഷണിച്ചു എന്നാല്‍ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡല്‍ഹിയിലേക്ക് എത്താനും കൈലാഷ് യുവതിയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ യുവതി ഹോട്ടലില്‍ മുറിയെടുത്തു.

Read Also: ‘സംസ്ഥാനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം അനുദിനം വെളിപ്പെടുന്നു’: ആശമാരുടെ സമരത്തിനെതിരെ ദേശാഭിമാനി

കൈലാഷ് സുഹൃത്ത് വസിമിനൊപ്പം ഹോട്ടലിലേക്ക് എത്തി മൂവരും ചേര്‍ന്ന് ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇരുവരും ചേര്‍ത്ത് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നാലെ യുവതി വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സംഭവത്തില്‍ ഡല്‍ഹി പൊലീസ് ബ്രിട്ടീഷ് ഹൈകമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.

Story Highlights : British Woman Allegedly Raped In Delhi Hotel By Man She Met on Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top