Advertisement

‘കളമശേരിയിൽ ലഹരി പിടികൂടാൻ സഹായകമായത് വിദ്യാർത്ഥികളും കോളജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന’; മന്ത്രി ആർ ബിന്ദു

March 14, 2025
1 minute Read

ലഹരിക്കെതിരെ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ക്യാമ്പയിൻ തുടക്കം കുറിക്കുന്നത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നതാണ് ക്യാമ്പയിൻ.

സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റിൽനിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകർ ഭാഗമാകും. സ്വന്തം കലാലയങ്ങളുടെ പങ്കാളിത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാകും സദസ്സുകൾ. മാർച്ച് 17 മുതൽ 25 വരെ ക്യാമ്പയിൻ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കളമശ്ശേരിയിൽ ലഹരി പിടികൂടാൻ സഹായകം ആയത് വിദ്യാർത്ഥികളും കോളേജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടന. വി ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷിക്കാത്ത ലഹരിയാണ് പിടികൂടിയത്.

ലഹരിക്കെതിരായ പ്രതിരോധ സേനയായി വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാനാകും. വിദ്യാർത്ഥികൾക്ക് ഇന്നലത്തെ സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ക്യാമ്പസിലും ഇത്തരത്തിലുള്ള സോഴ്സുകൾ ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകും. പ്രാഥമിക റിപ്പോർട്ട് സംഭവത്തെ സംബന്ധിച്ച് ലഭിച്ചു. സിറ്റർ ജോയിൻ ഡയറക്ടർ ആണ് റിപ്പോർട്ട് തന്നത്.

കേസിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് ആർ ബിന്ദു അറിയിച്ചു. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്നും ലഹരിയുടെ വിവരങ്ങൾ വിദ്യാർത്ഥികൾ കൈമാറണമെന്നും ആർ ബിന്ദു കൂട്ടിച്ചേര്‍ത്തു.

കളമശേരി പോളിടെക്നിക് കോളജിലെ മെൻസ് ഹോസ്റ്റലിൽ നിന്ന് ഇന്നലെ രാത്രിയാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നൽ പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.

Story Highlights : kalamashery hostel ganja case r bindu orders investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top