Advertisement

കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

March 14, 2025
2 minutes Read

കാനഡയുടെ പ്രധാനമന്ത്രിയായി മാർക് കാർണി അധികാരമേറ്റു. അമേരിക്കയുമായി തർക്കങ്ങൾ മുറുകുമ്പോഴാണ് മാർക് കാർണി തലപ്പത്ത് എത്തുന്നത്. ഒക്ടോബർ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. ഇന്ത്യൻ വംശജരായ കമൽ ഖേരയും ,അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ട്. നീണ്ട ഒൻപത് വർഷത്തെ ഭരണം അവസാനിപ്പിക്കുന്നതായി ജനുവരിയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്.

രാഷ്ട്രീയത്തിൽ തുടക്കക്കാരനായ കാർണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും, ബാങ്ക് ഓഫ് കാനഡയുടേയും മുൻ ഗവർണർ ആയിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ഒരാൾ കാനഡയുടെ പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായാണ്. ലിബറൽ പാർട്ടി തെരഞ്ഞെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലൻഡിനെ കാർണി പരാജയപ്പെടുത്തിയിരുന്നു.

നിലവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്. കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായിട്ടാണ് മാർക് കാർണി എത്തുന്നത്.

Story Highlights : Mark Carney sworn in as Canada prime minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top