Advertisement

തിരുവല്ലയിൽ മദ്യലഹരിയിൽ അമ്മയ്ക്ക് മകന്റെ ക്രൂരമർദനം; അറസ്റ്റ്

March 14, 2025
2 minutes Read
Police

തിരുവല്ലയിലെ പടിഞ്ഞാറ്റും ചേരിയിൽ ലഹരിക്ക് അടിമയായി മാതാവിനെ മർദിച്ച മകൻ അറസ്റ്റിൽ. പടിഞ്ഞാറ്റും ചേരി ലാപ്ലത്തിൽ വീട്ടിൽ സന്തോഷ് ആണ് അറസ്റ്റിലായത്. മാതാവ് സരോജിനിയെ (75) മർദിക്കുന്ന ക്രൂര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തിരുവല്ല പൊലീസ് നടപടിയെടുത്തത്.

Read Also: സംസ്ഥാന സമിതിയിലെ നിയമനങ്ങൾ ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തും; എ പത്മകുമാറിൻ്റെ പ്രതികരണം തെറ്റ്, എം വി ഗോവിന്ദൻ

കഴിഞ്ഞദിവസം രാത്രിയാണ് മകൻ അമ്മയെ ക്രൂരമായി മർദിച്ചത്. മദ്യലഹരിയിലായിരുന്നു അതിക്രമം. സന്തോഷിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മകൻ മുമ്പും മാതാവിനെ മർദിച്ചതായാണ് നാട്ടുകാർ പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി മേൽ നടപടികൾ സ്വീകരിക്കും.

Story Highlights : Mother brutally beaten by son while drunk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top