Advertisement

ഇഡിയിൽ അഴിച്ചുപണി; കരുവന്നൂർ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറെ മാറ്റി

March 15, 2025
2 minutes Read

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. കാരണം വ്യക്തമല്ല. സ്വർണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ.

കരുവന്നൂർ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. നിലവിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്. ഇഡി കൊച്ചി യൂണിറ്റിൻ്റെ പുതിയ അഡീഷണൽ ഡയറക്ടർ ആയി രാകേഷ് കുമാർ സുമൻ ഐഎഎസ് ഈ മാസം 20ന് ചുമതലയേൽക്കും.

Read Also: ‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ SFI പിരിച്ചുവിടേണ്ടിവരും; മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; രമേശ് ചെന്നിത്തല

അതേസമയം, കരുവന്നൂർ കേസിൽ ഇഡി അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് പ്രതിസന്ധിയിലായി. കെ രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാതെ അന്തിമ കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ല. പാർലമെന്റ് സമ്മേളനം അടുത്തമാസം ആദ്യം മാത്രമേ അവസാനിക്കൂ. അതിനുശേഷം ചോദ്യം ചെയ്യലിന് ഹാജരാകാം എന്നാണ് കെ രാധാകൃഷ്ണൻ അറിയിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഈ മാസം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് ഇഡിക്ക് പ്രതിസന്ധിയാകും.

Story Highlights : ED Deputy Director transferred from unit in charge of Karuvannur case investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top