Advertisement

സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക; തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

March 15, 2025
2 minutes Read

സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടി രൂപയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് മുസ്‍ലിം സംവരണം. തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ ഈ പ്രഖ്യാപനമുണ്ടായിരുന്നു.

നടപ്പ് നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് നീക്കം. മാർച്ച് 7 ന് കർണാടക സർക്കാരിന്റെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, പൊതുമരാമത്ത് കരാറുകളുടെ നാല് ശതമാനം കാറ്റഗറി-II B എന്ന വിഭാഗത്തിൽ മുസ്‍ലിങ്ങൾക്കായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.

Read Also: രാമന് പിന്നാലെ സീതയും; സീതാമർഹിയിലെ ക്ഷേത്ര പുനരുദ്ധാരണം ചർച്ചയാക്കി ബിജെപി; ലക്ഷ്യം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്

അതേസമയം, തീരുമാനത്തിന് എതിരെ ബിജെപി രംഗത്തെത്തി. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും തുടർച്ചയായ തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നില്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.

Story Highlights : Karnataka Cabinet approves 4% Muslim reservation quota in tenders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top