‘വെൽക്കം ഹോം’; പറന്നിറങ്ങി ചരിത്രത്തിലേക്ക്; ക്രൂ 9 പേടകത്തെ റിക്കവറി ഷിപ്പിലേക്ക് മാറ്റി

സുനിത വില്യംസ് ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി കടലിൽ പതിച്ച സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകത്തെ റിക്കവറി ഷിപ്പിലേക്ക് മാറ്റി. മെക്സിക്കോ ഉൾക്കടലിലാണ് പേടകെ പതിച്ചത്. കടലിൽ നിന്ന് ഉയർത്തി ഷിപ്പിലേക്ക് കയറ്റിയ പേടകം കരയിലെത്തിക്കും. തുടർന്ന് പേടകത്തെ വിമാനമാർഗം നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.
സ്‌പേസ് എക്‌സിന്റെ എം വി മേഗൻ എന്ന റിക്കവറി കപ്പലാണ് ക്രൂ 9 ഡ്രാഗൺ പേടകത്തെ കരയിലെത്തിക്കുന്നത്. പേടകത്തിനകത്ത് യാത്രികരെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ സഞ്ചാരിക ആരോഗ്യ പരിശോധനക്ക് വിധേയരാക്കും.
ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളോട് വെൽക്കം ഹോം എന്നാണ് കൺട്രോൾ സ്റ്റേഷൻ നൽകിയ സന്ദേശം. കടലിൽ പതിച്ച പേടകത്തെ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് റിക്കവറി കപ്പലിന് സമീപത്തേക്ക് എത്തിച്ചത്.
Story Highlights : Crew 9 spacecraft transferred to Space X recovery ship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here