Advertisement

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതോടെ ക്രൂ 9 പേടകത്തിന് അനുഭവപ്പെടുക കൊടും ചൂട്; പ്രതിരോധിക്കാൻ ഹീറ്റ് ഷീൽ‍ഡ്

March 19, 2025
2 minutes Read

ഇന്ത്യൻ വംശജ സുനിതാ വില്യംസ് അടക്കമുള്ള നാലംഗ സംഘം സഞ്ചരിക്കുന്ന ഡ്രാഗൺ ക്രൂ 9 പേടകം ബഹിരാകാശത്തുനിന്ന് അന്തരീക്ഷത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായുള്ള പേടകത്തിലെ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 2.54ഓടെ ഡീഓർബിറ്റ് ബേൺ വിജയകരമായി പൂർത്തിയാക്കി.

സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ നാല് പേരാണ് പേടകത്തിൽ ഉള്ളത്. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ ക്രൂ 9 ഡ്രാഗൺ പേടകത്തിന് കൊടുംചൂടാണ് അനുഭവപ്പെടുക. 3500 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണ് പേടകത്തിന് മേലുണ്ടാവുക. ഇത് പ്രതിരോധിക്കാനായി ഹീറ്റ് ഷീൽഡ് ഉണ്ട്. ഈ സംവിധാനം സജ്ജമായി കഴിഞ്ഞു. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വളരെ വേ​ഗത്തിലാകും പേടകത്തിന്റെ സഞ്ചാരം.

Read Also: കടലിൽ പതിക്കുന്ന പേടകം കരയിലെത്തിക്കാൻ എം വി മേഗൻ റിക്കവറി ഷിപ്പ്; സുനിത വില്യംസിനെയും സംഘത്തെയും വരവേൽക്കാൻ ലോകം

ഫ്‌ളോറിഡയ്ക്കടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് പേടകം പതിക്കുന്നത്. കടലിൽ പതിക്കുന്ന പേടകം റിക്കവറി ഷിപ്പ് ഉപയോ​ഗിച്ച് കരയിലെത്തിച്ച് നാസയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് ഇവരെ വൈദ്യപരിശോധനകൾക്കായിട്ടായിരിക്കും സുനിത വില്യംസ് ഉൾപ്പെടുന്ന ബഹിരാകാശ സഞ്ചാരികളെ വിധേയമാക്കുക. വൈദ്യ പരിശോധനക്ക്‌ വിധേയമാക്കുവാനുള്ള ക്രമീകരണങ്ങളും സജ്ജമായതായി നാസ അറിയിച്ചു.

Story Highlights : Crew 9 spacecraft will experience intense heat as it enters Earth’s atmosphere

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top