Advertisement

‘ശശി തരൂർ ഇന്ന് ഉയർത്തിപ്പിടിച്ചത് ഇടതുപക്ഷ നയം; നിലപാട് തിരുത്തിയതിൽ സന്തോഷം’; ജോൺ ബ്രിട്ടാസ്

March 20, 2025
1 minute Read

ശശി തരൂർ ഇന്ന് ഉയർത്തിപ്പിടിച്ചത് ഇടതുപക്ഷ നയമെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇടതു പാർട്ടികളുടെ നിർദ്ദേശമനുസരിച്ചാണ് മോദി സർക്കാർ റഷ്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതിയുമായി മുന്നോട്ടുപോയത്. അന്ന് അതിനെ ശശി തരൂർ എതിർത്തിരുന്നു. അദ്ദേഹം നിലപാട് തിരുത്തിയതിൽ സന്തോഷമുണ്ടെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

വൈകിയാണെങ്കിലും റഷ്യ സംബന്ധിച്ച നിലപാടിൽ തിരുത്തൽ വരുത്താൻ ശശി തരൂർ തയ്യാറായതിൽ അഭിനന്ദിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറ‍ഞ്ഞു. മോദി ഇതിൽ അപ്രസക്തമാണ് ഇന്ത്യയുടെ വിദേശ നയം സംബന്ധിച്ചാണ് വിഷയമെന്ന് അദേഹം പറ‍ഞ്ഞു. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ പ്രശംസിച്ച് ശശി തരൂർ രം​ഗത്തെത്തിയിരുന്നു.

അതേസമയം ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു നടത്തിയ പരാമർശം കോൺഗ്രസിനെ മാത്രമല്ല യുഡിഎഫ് ഘടകകക്ഷികളെയും പ്രതിരോധത്തിൽ ആകുകയാണ്. തരൂരിന്റെ മോദി സ്തുതിയിൽ ആർഎസ്പി അതൃപ്തി അറിയിച്ചു. കോൺഗ്രസ്‌ പാർട്ടിയുടെ യോജിച്ചുള്ള മുന്നോട്ട് പോക്കിന് തരൂരിന്റെ പ്രസ്താവനകൾ വെല്ലുവിളി ഉണ്ടാക്കുന്നു എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.

Story Highlights : John Brittas praises Shashi Tharoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top