അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ഈ മാസം 24, 25 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ദിവസത്തെ ജോലിയില്‍ ഉള്‍പ്പടെ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളും ഏപ്രില്‍ മൂന്നിന് വീണ്ടും യോഗം ചേരും.
Story Highlights : Bank union calls nationwide strike on March 24-25: Check details here
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here