Advertisement

ഷിബില നേരിട്ടിരുന്നത് ക്രൂര പീഡനം, ലഹരിക്കടിമയായ യാസിർ നിരന്തരം മർദിച്ചിരുന്നു

March 21, 2025
1 minute Read

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഭർത്താവിനാൽ കൊലപ്പെട്ട ഷിബില നേരിട്ടിരുന്നത് ക്രൂര പീഡനം. ലഹരിക്കടിമയായ യാസിർ നിരന്തരം ഷിബിലയെ മർദ്ദിച്ചിരുന്നുവെന്ന് സഹോദരി 24 നോട് പറഞ്ഞു. ഷിബിലെ കൊലപ്പെടുത്താൻ യാസിർ രണ്ട് കത്തികൾ ഉപയോഗിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

ഭർത്താവ് യാസിറിൽ നിന്ന് ക്രൂര പീഡനമാണ് ഷിബിലയ്ക്ക് നേരിടേണ്ടി വന്നത്. ലഹരിക്കടിയായ യാസിർ ഷിബിലയെ നിരന്തരം മർദ്ദിച്ചിരുന്നതായി സഹോദരി പറയുന്നു. ഇത് സഹിക്കാൻ കഴിയാതെയാണ് ഷിബില തിരികെ സ്വന്തം വീട്ടിലെത്തിയത്. മൂന്നു വയസ്സായ മകളെയും യാസിർ ഉപദ്രവിച്ചിരുന്നതായി ഷിബിലിയുടെ സഹോദരി പറഞ്ഞു.

ഷിബില പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. അതിനിടെ, ഷിബിലിയെ കൊലപ്പെടുത്താൻ യാസിർ രണ്ട് കത്തികൾ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. റിമാൻഡിൽ കഴിയുന്ന യാസിറിനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

Story Highlights : Kozhikode murder: Shibila faced brutal torture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top