Advertisement

‘വയനാട് മുണ്ടക്കൈ ദുരന്തം: DYFI 100 വീടുകൾ നൽകും, പ്രിയങ്കാ ഗാന്ധി അഞ്ച് പൈസ നൽകിയില്ല’: വി കെ സനോജ്

March 22, 2025
2 minutes Read

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് DYFI 100 വീടുകൾ നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാർച്ച് 24-ന് ധാരണാ പത്രവും തുകയും മുഖ്യമന്ത്രിക്ക് കൈമാറും.

25 വീടുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. കൂടുതൽ സഹായം ലഭിച്ചെന്ന് വി.കെ സനോജ് അറിയിച്ചു. ഒരു വീടിന് 20 ലക്ഷം എന്ന നിലയിൽ 20 കോടി രൂപ DYFI കൈമാറും. 20.44 കോടി രൂപ അക്കൗണ്ടിൽ വന്നത്. രണ്ട് സ്ഥലങ്ങളിൽ ഭൂമി കൂടി ലഭിച്ചിട്ടുണ്ട്.

ഭൂമി വിൽപന നടത്തിയ ശേഷം അതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും. കോൺഗ്രസ് എംപിമാർ വയനാടിനായി ഫണ്ട് അനുവദിക്കാത്തത് കേരളാ വിരുദ്ധം. പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ളവർ അഞ്ച് പൈസ നൽകിയില്ല.

വയനാടിൻ്റെ എംപിയായിട്ടും പ്രിയങ്കാ ഗാന്ധി പണം കൊടുത്തില്ല. ടി.സിദ്ദീഖ് ആദ്യം സമരം നടത്തേണ്ടത് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന് മുന്നിലെന്നും സനോജ് ആരോപിച്ചു. ആശ സമരം ബി ജെ പി സ്പോൺസർ ചെയ്ത് SUCI നടത്തുന്ന സമരമാണ്.

നാമമാത്രമായ ആശമാരുടെ പിന്തുണയെ ഉള്ളു. BMS പിന്തുണയ്ക്കുന്ന സമരത്തെ കോൺഗ്രസും പിന്തുണയ്ക്കുന്നു. പ്രത്യേക തരം കൂട്ടുകെട്ടാണ് പിന്നിൽ. ജനങ്ങളെ ആകെ അണിനിരത്തി ലഹരിയ്ക്കെതിരെ ക്യാമ്പയ്ൻ നടത്തും. കായിക മത്സരങ്ങളും, വീട്ടുമുറ്റ സദസുകളും നടത്തും. 3000 ൽ കൂടുതൽ വീട്ടുമുറ്റ സദസുകൾ നടത്തുമെന്നും സനോജ് അറിയിച്ചു.

Story Highlights : V K Sanoj about wayanad landslide 100 homes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top