തൊഴിൽ നിയമങ്ങളിൽ മാറ്റം വരണം, ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്: വീണാ ജോർജ്

ആശമാരുടെ വേതനം ഉയർത്തണം എന്നാണ് നിലപാട്. തൊഴിൽ നിയമങ്ങളിൽ മാറ്റം വരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കേന്ദ്ര പദ്ധതികളിലാണ് ആശമാരും അംഗൻവാടി ജീവനക്കാരും ഉൾപ്പെടുന്നത്. ജെ. പി നദ്ദയെ ആറു മാസം മുമ്പ് കണ്ടപ്പോൾ ആശമാരുടെ കാര്യം പറഞ്ഞു,
എയിംസിന്റെ കാര്യവും സൂചിപ്പിച്ചു. ഓണറേറിയം ഇത് വരെ വർധിപ്പിച്ചത് എൽ.ഡി.എഫ് സർക്കാർ. JP നദ്ദ യെ കാണാൻ അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം അദ്ദേഹത്തോട് ആവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സത്യാഗ്രഹമിരുന്ന ആശ വർക്കറുടെ ആരോഗ്യ നില വഷളായ സംഭവത്തിലും ആരോഗ്യമന്ത്രി പ്രതികരിച്ചു. സത്യാഗ്രഹ സമരങ്ങളിലേക്ക് പോകരുതെന്ന് അവരോട് ചർച്ചക്കിടെ പറഞ്ഞിരുന്നു. കേന്ദ്രനയം മാറ്റാതെ ഒന്നും ചെയ്യാനാവില്ല. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ഇനിയും അനുമതി തേടും. ആശകളുമായി ചർച്ച തുടരുമെന്നും വീണാ ജോർജ് അറിയിച്ചു.
Story Highlights : Veena George on asha workers strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here