പത്മജയും പി സി ജോര്‍ജും ബിജെപി ദേശീയ കൗൺസിലിൽ; കേരളത്തിൽ നിന്ന് 30 അംഗങ്ങൾ

ബിജെപി ദേശീയ കൌൺസിലിൽ പത്മജ വേണുഗോപാലും പി സി ജോർജും ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങൾ. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും എല്ലാവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തെന്നും വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു.
കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ കെ ആന്റണി, വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, സി കെ പദ്മനാഭന്‍, കെവി ശ്രീധരന്‍ മാസ്റ്റര്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, ശോഭാ സുരേന്ദ്രന്‍, ഡോ കെ.എസ് രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, പി സി ജോര്‍ജ് , കെ.രാമന്‍ പിള്ള, പി കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി രഘുനാഥ്, പി രാഘവന്‍, കെ.പി ശ്രീശന്‍, എം സജീവ ഷെട്ടി, വി ടി അലിഹാജി, പി എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ബിജെപി ദേശീയ കൗൺസിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി മുതിർന്ന നേതാവ് എൻ ശിവരാജൻ രംഗത്തെത്തി. ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത് അറിഞ്ഞില്ലെന്ന് എൻ ശിവരാജൻ ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്ക് പ്രായത്തിന്റേതായ ചെറിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്നലെ തിരുവനന്തപുരത്ത് എത്താൻ കഴിയാഞ്ഞത്. മരണംവരെ ആർഎസ്എസ് ആയി തുടരുമെന്നും പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും നൽകുമെന്നും ശിവരാജൻ പ്രതികരിച്ചു.
Story Highlights : 30 members in BJP National Council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here