Advertisement

‘SKN 40’ ജനകീയ യാത്ര ആലപ്പുഴയിൽ രണ്ടാംദിനം; വരവേറ്റ് നൂറുകണക്കിന് ആളുകൾ

March 24, 2025
1 minute Read

ആലപ്പുഴ ജില്ലയിലെ രണ്ടാം ദിവസ പര്യടനത്തിൽ എസ്കെഎൻ 40 കേരള യാത്രക്ക് ജനങ്ങളുടെ ഊഷ്മള സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് യാത്രയെ വരവേറ്റത്. പുന്നമടക്കായലിന്റെ കാറ്റേറ്റായിരുന്നു കേരള യാത്രയുടെ തുടക്കം. നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബു യാത്രയുടെ ഭാഗമായി.

സ്കൂൾ വിദ്യാർത്ഥികളും, ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും ഉൾപ്പടെ ലഹരി വിരുദ്ധ പോരാട്ടത്തിൽ ഒപ്പം ചേർന്നു. ചെഗുവേര ജെട്ടി, എംഎൽഎ ജെട്ടി, ഇളങ്കാവ് ദേവി ക്ഷേത്രം എന്നിവടങ്ങളിലും കായൽ യാത്രയിലൂടെ എസ്കെഎൻ 40 സന്ദർശനം നടത്തി.

തീരദേശ മേഖലയിലെ ലഹരി വ്യാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ എസ് ബിനു പറഞ്ഞു. ഉച്ചയോടെ ആലപ്പുഴ മിനിർവ കോളജിൽ കേരള യാത്ര എത്തി. എക്സൈസ് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണർ വിനോദ് കുമാർ യാത്രയെ സ്വീകരിച്ചു.
രാത്രി തുറവൂരിൽ സമാപന സമ്മേളനത്തോടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിക്കും. നാളെ വൈക്കത്തുനിന്ന് കോട്ടയം ജില്ലയിലെ പര്യടനം ആരംഭിക്കും.

Story Highlights :  SKN 40 campaign 2nd day Alappuzha Warm welcome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top