Advertisement

ആരാധകരെ കോരിത്തരിപ്പിച്ച് എമ്പുരാനിലെ ഹിന്ദി ഗാനം

March 25, 2025
3 minutes Read

ആരാധകരെ റിലീസിന് മുന്നേ ആവേശത്തിലാഴ്ത്തി എമ്പുരാനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ദീപക്ക് ദേവ് ഈണമിട്ടിരിക്കുന്ന ‘ഫിർ സിന്ദാ – ദി ബല്ലാർഡ് ഓഫ് റിട്രിബ്യുഷൻ’ എന്ന ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത് ആനന്ദ് ഭാസ്കർ ആണ്. ലിറിക്കൽ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ സൂചിപ്പിക്കുന്നത് എബ്രഹാം ഖുറേഷിയും, സായിദ് മസൂധും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാനമാകാം എന്നാണ്.

തനിഷ്ഖ് നബ്ബർ വരികളെഴുതിയിരിക്കുന്ന ഗാനത്തിന്, റിലീസായി 5 മണിക്കൂറിനുള്ളിൽ 6 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്. കെജിഎഫ്, സലാർ, മാർക്കോ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്‌ത രവി ബാസ്‌റൂരിന്റെ സംഗീതത്തെ ഗാനം ഓർമ്മിപ്പിക്കുന്നുവെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

ട്രെയിലറിൽ കാണിച്ചിരുന്ന മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചു നിൽക്കുന്ന രംഗങ്ങളും ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിനുവേണ്ടി ദീപക് ദേവ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
ചിത്രം ഇതിനകം ബുക്കിങ്ങിലൂടെ മാത്രം വേൾഡ് വൈഡ് കളക്ഷൻ ആയി 58 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാനില്‍ എത്തിച്ചത് മോഹന്‍ലാലിന്റെ ഫോണ്‍കോള്‍, ഒരു നല്ല ചിത്രത്തിന് ചെറിയ തടസം പോലും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു: ഗോകുലം ഗോപാലന്‍Read Also:

ദളപതി വിജയുടെ കേരളത്തിൽ നിന്ന് മാത്രമായി 12 കോടി രൂപയെന്ന ഉയർന്ന ആദ്യ ദിന കളക്ഷൻ എമ്പുരാൻ പ്രീ സെയിലിലൂടെ മാത്രം മറികടക്കും എന്നാണ് അനുമാനം. ഇതുവരെ 10 കോടി 60 ലക്ഷം രൂപ ആദ്യ ദിനത്തിലേക്ക് മാത്രമായി എമ്പുരാൻ നേടിയിട്ടുണ്ട്. ഇതുവരെ ഒരു മലയാള ചിത്രത്തിനും ലഭിക്കാത്ത സ്വീകരണവും കാത്തിരിപ്പും ആണ് എമ്പുരാന് ലഭിക്കുന്നത്.

Story Highlights : first song from empuraan is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top