Advertisement

കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കും

March 25, 2025
2 minutes Read

നാളെ നടക്കുന്ന കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ‍ പങ്കെടുക്കും. ചാൻസലർ കൂടിയായ ഗവർണർ ആദ്യമായാണ് സെനറ്റ് യോഗത്തിനെത്തുന്നത്. സെനറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.

കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് യോഗം. യൂണിവേഴ്സിറ്റി ബജറ്റ് പാസാക്കാനാണ് സെനറ്റ് യോഗം ചേരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ എത്തിയപ്പോൾ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറും, അതിന് ഗവർണർ നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

സവർക്കർ രാജ്യത്തിന്റെ ശത്രുവാണോയെന്നാണ് ഗവർണർ ചോദിച്ചത്. മുൻ ചാൻസലർ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ 30-ന് പരീക്ഷാഭവനിന്‌ സമീപം എസ്എഫ്ഐ സ്ഥാപിച്ച ബോർഡാണ് ആർലേക്കറെ ചൊടിപ്പിച്ചത്. എന്തു തെറ്റാണ് സവർക്കർ ഈ രാജ്യത്തോട് ചെയ്തത്. വീടിനെയും വീട്ടുകാരെയും അദ്ദേഹം ഓർക്കാറില്ലായിരുന്നു. മറ്റുള്ളവരെക്കുറിച്ചാണ് എന്നും ചിന്തിച്ചത്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ വലിയ പ്രശ്നമാണിതെന്നും ഇത്തരം പ്രവർത്തനങ്ങളെ തടയണമെന്നും വിസിയോട് ഗവർണർ നിർദേശിച്ചിരുന്നു.

Story Highlights : Governor Arlekar to attend Kerala University Senate meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top