Advertisement

ചാമ്പ്യന്മാരില്ലാതെ എന്ത് ആഘോഷം; ലോകകപ്പ് യോഗ്യത നേടി അർജന്റീന

March 26, 2025
2 minutes Read

2026 ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. യുറുഗ്വയ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്. ലാറ്റിൻ അമേരിക്കൻ മേഖലയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ സംഘം. യോഗ്യത റൗണ്ടിലൂടെ ലോകകപ്പിന് എത്തുന്ന രണ്ടാമത്തെ സംഘമാണ് അർജന്റീന. ജപ്പാൻ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.

48 ടീമുകളുള്ള ആദ്യ ലോകകപ്പിന് ദക്ഷിണ അമേരിക്കയിലെ ആറ് ടീമുകൾ നേരിട്ട് യോഗ്യത നേടിയിരുന്നു. ലയണൽ മെസ്സിയുടെ പിന്തുണയോടെ, അർജന്റീന (28 പോയിന്റുകൾ) തുടക്കം മുതൽ തന്നെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ മുന്നിലായിരുന്നു. അടുത്ത ലോകകപ്പിനുള്ള യോഗ്യത നേടിയ ആദ്യ രാജ്യങ്ങളായ ജപ്പാൻ, ന്യൂസിലാൻഡ്, ഇറാൻ, ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പം അർജന്റീനയും എത്തി.

2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീം ജപ്പാൻ ആണ്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരുന്നു ജപ്പാൻ. മൂന്നാം റൗണ്ടിൽ ബഹ്‌റൈനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാൻ ലോകകപ്പിന് യോ​ഗ്യത നേടിയത്. ​2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജപ്പാൻ അവസാന 16-ൽ എത്തിയിരുന്നു.

Story Highlights : World champion Argentina qualifies for FIFA World Cup 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top