Advertisement

സമൂഹനോമ്പുതുറയുമായി നമ്മള്‍കൊച്ചിക്കാര്‍; മയക്കുമരുന്നിനെതിരെ സര്‍വ്വമതപ്രാര്‍ത്ഥനയും

March 27, 2025
1 minute Read

സമൂഹനോമ്പുതുറയുമായി നമ്മള്‍കൊച്ചിക്കാര്‍. നാലാം വര്‍ഷമാണ് നമ്മള്‍കൊച്ചിക്കാര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരമാണ് ഇഫ്താര്‍ വിരുന്ന് നടത്തുന്നത്. കപ്പലണ്ടിമുക്ക് ഷാദിമഹലില്‍വെച്ചാണ് ഇഫ്താര്‍ വിരുന്ന്. എല്ലാ മതവിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്.

ഇഫ്താര്‍ വിരുന്നിനൊപ്പം മയക്കുമരുന്നിനെതിരെ സര്‍വ്വമതപ്രാര്‍ത്ഥനയും നടക്കും. നമ്മള്‍കൊച്ചിക്കാര്‍ ചെയര്‍മാന്‍ ജബ്ബാര്‍ ഉപ്പാസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കെജെ മാക്‌സി എംഎല്‍എ നിര്‍വഹിക്കും. സ്വാമി ധര്‍മ്മ ചൈതന്യ, മജീദ് മൗലവി, ഫാദര്‍ സിജു പാലിയത്തറ എന്നിവര്‍ പരപാടിയുടെ ഭാഗമായി പങ്കെടുക്കും.

Story Highlights : Nammal Kochikkar Organizes Iftar Feast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top