ഫോണിൽ പെൺ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ; ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് ഭാര്യ

എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളവും വെളിച്ചെണ്ണയും ഒഴിച്ച് പൊള്ളലേൽപ്പിച്ചു. പെരുമ്പാവൂർ വെങ്ങോലയിൽ ഇക്കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് സംഭവം.
ഭർത്താവും ഇയാളുടെ പെൺ സുഹൃത്തും തമ്മിലുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണം.
കട്ടിലിൽ കിടന്ന ഭർത്താവിന്റെ ദേഹത്തേക്ക് തിളച്ച വെള്ളവും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം ഒഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈകാലുകൾക്കും പുറത്തും നെഞ്ചിലും സ്വകാര്യ ഭാഗത്തും പൊള്ളലേറ്റു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് ഭാരിക്കെതിരെ കേസെടുത്തു. എസ്പി ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്നാണ് കേസെടുത്തത്.
Story Highlights : Woman Pours Boiling Water On Husband Perumbavoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here