Advertisement

കസ്റ്റഡിയിൽ ഉള്ള SFI പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യം; CPIM പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

March 28, 2025
2 minutes Read

അടിപിടി കേസിൽ കസ്റ്റഡിയിൽ ഉള്ള എസ്എഫ്ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ ഇടുക്കി തൊടുപുഴ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ ഉണ്ടായ സംഘർഷത്തിലാണ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തത്.

അഞ്ച് എസ്എഫ്ഐ പ്രവർ‌ത്തകരായ വിദ്യാർത്ഥികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. കോളജിലെ യായത്രയപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പ്രശ്‌നം പരിഹരിക്കുന്നതിനായി തൊടുപുഴ പൊലീസ് സ്ഥലത്തെത്തി.

Read Also: ആര്‍എസ്എസിന് അസഹിഷ്ണുത, ഞങ്ങള്‍ക്കെതിരെ എത്ര സിനിമയിറങ്ങി, ഞങ്ങളാരും എതിര്‍ത്തില്ലല്ലോ: ഇ പി ജയരാജന്‍

വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചു. ഇതിനിടയൽ ചില വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ മാത്രം കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലാണ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഡിവൈഎസ്പി അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനിലെത്തി. ആദ്യ ഘട്ടത്തിൽ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറുന്ന ശ്രമങ്ങളുണ്ടായിരുന്നു.

Story Highlights : CPIM block police station demanding release of SFI members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top