Advertisement

പ്രകാശ് സ്റ്റീൽസിനു മുന്നിൽ സംഘർഷം; സിഐടിയു പ്രവർത്തകർ മർദ്ദിച്ചെന്ന് സ്ഥാപന ഉടമ

March 29, 2025
1 minute Read

പാലക്കാട് കുളപ്പുള്ളിയിൽ പ്രകാശ് സ്റ്റീൽസിനു മുന്നിൽ സിഐടിയു സംഘർഷം.
തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സിഐടിയു പ്രവർത്തകർ മർദ്ദിച്ചുവെന്ന് സ്ഥാപന ഉടമ പ്രകാശൻ പറഞ്ഞു.കടയുടെ മുൻപിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ പുറത്തുവിട്ടു.

എന്നാൽ തങ്ങൾ ആരെയും മർദ്ദിച്ചിട്ടില്ലെന്നും തൊഴിൽ കാർഡ് ഇല്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് സിമൻറ് ഇറക്കാനുള്ള നീക്കം തടയുക മാത്രമാണ് ചെയ്തതെന്നും സിഐടിയു നേതാക്കൾ പറഞ്ഞു.

അതേസമയം തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് പ്രകാശ് സ്റ്റീൽസ് ആൻഡ് സിമൻറ്സ് എന്ന സ്ഥാപനത്തിന് മുൻപിൽ നാലുദിവസമായി സിഐടിയു കുടിൽകെട്ടി സമരം നടത്തുകയാണ്. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്. ഇതിനിടെ പാലക്കാട് കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധവും നടക്കുന്നുണ്ട്.

Story Highlights : CITU clash in front of Prakash Steels Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top