Advertisement

ഭര്‍തൃവീട്ടില്‍ വെച്ച് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

March 30, 2025
1 minute Read
arrest (1)

ഭര്‍തൃവീട്ടില്‍ വെച്ച് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അധികാരത്തൊടി സ്വദേശി അന്‍വറിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശിനിയായ റെജില കഴിഞ്ഞദിവസം മലപ്പുറം അധികാര തൊടിയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

പെരുന്നാളിന് ഡ്രസ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അന്‍വറിന്റെ ക്രൂരമായ മര്‍ദനവും പീഡനവും റജ്‌ലയ്ക്ക് നേരിട്ടിരുന്നു. ആന്തരിക അവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കൊലപാതക ശ്രമം ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Story Highlights : Man arrested in women suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top