Advertisement

“എല്ലാവർക്കും വിഷു ആശംസകൾ”; മലയാളത്തിൽ വിഷു ആശംസ നേർന്ന് പ്രധാനമന്ത്രി

March 30, 2025
2 minutes Read

പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പരിപാടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ വിഷു ആശംസ നേർന്നു. 15 ഏപ്രിൽ വരെ വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ ആണ്. രാജ്യത്തെ ജനങ്ങൾക്ക് വിവിധ ആഘോഷങ്ങളുടെ ആശംസകൾ.

ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുന്നു. ഇന്ത്യൻ പുതുവത്സരവും ഈ ദിവസം മുതൽ ആരംഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്ര ശേഖർ, ടോം വടക്കൻ, അൽഫോൺസ് കണ്ണന്താനം അടക്കമുള്ള നേതാക്കൾക്കൊപ്പം മൻ കി ബാത്ത് പരിപാടി കാണുന്നു.

നമ്മുടെ ഉത്സവങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തിൽ ഐക്യം എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് കാണിക്കുന്നു. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ ഐക്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്.വേനൽക്കാല അവധിക്കാലത്തിനായി തയ്യാറാക്കിയ മൈ -ഭാരത് പ്രത്യേക കലണ്ടറിനെക്കുറിച്ച് ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ 7-8 വർഷത്തിനിടയിൽ, ടാങ്കുകൾ, കുളങ്ങൾ, മറ്റ് ജല റീചാർജ് മാർഗങ്ങളിലൂടെ 11 ബില്യൺ ക്യുബിക് മീറ്ററിലധികം വെള്ളം സംരക്ഷിക്കൻ കഴിഞ്ഞു. ഖേലോ ഇന്ത്യ പാരാ ഗെയിംസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാപിച്ചു. കളിക്കാർ അവരുടെ സമർപ്പണവും കഴിവും കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഖേലോ ഇന്ത്യ ദേശീയ പാരാ പവര്‍ലിഫ്റ്റിങ്ങില്‍ റെക്കോർഡ് ഓടെ സ്വർണ്ണം നേടിയ കേരളത്തിന്റെ ജോബി മാത്യുവിനെ പ്രധാന മന്ത്രി അഭിനന്ദിച്ചു. യോഗ ദിനത്തിന് ഇനി 100 ദിവസത്തിൽ താഴെ മാത്രം. ഇതുവരെ യോഗ ചെയ്യാത്തവർ അത് ചെയ്യുക, ഇനിയും വൈകിയിട്ടില്ല.

ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം 10 വർഷം മുമ്പ് 2015 ജൂൺ 21 ന് ആഘോഷിച്ചു. ഇന്ന് ഈ ദിവസം യോഗയുടെ ഒരു മഹത്തായ ഉത്സവമായി മാറിയിരിക്കുന്നു. 2025 ലെ യോഗ ദിനത്തിന്റെ പ്രമേയം ‘ഒരു ഭൂമിക്ക് ഒരു ആരോഗ്യത്തിന് യോഗ’ എന്നാണ്. യോഗയിലൂടെ ലോകത്തെ മുഴുവൻ ആരോഗ്യകരമാക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Story Highlights : Narendra Modi Vishu Wishes for malayalees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top