‘മോദി RSS ആസ്ഥാനത്ത് പോയത് വിരമിക്കൽ പ്രഖ്യാപിക്കാൻ , RSS നേതൃത്വം മാറ്റം ആഗ്രഹിക്കുന്നു’; സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ RSS ആസ്ഥാനസന്ദർശനത്തിൽ പരിഹാസവുമായി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്.പ്രധാനമന്ത്രി മോദി വിരമിക്കൽ പ്രഖ്യാപിക്കാൻ ആണ് പോയതെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു.
കഴിഞ്ഞ 11 വർഷത്തിനിടെ മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. ആർഎസ്എസ് നേതൃത്വം മോദിയുടെ മാറ്റം ആഗ്രഹിക്കുന്നു. നരേന്ദ്രമോദിയുടെ സമയം പൂർത്തിയായി എന്നും സഞ്ജയ് റാവത്ത് വിമർശിച്ചു.അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ സഞ്ജയ് റാവത്തിന്റെ പരാമര്‍ശത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രംഗത്തെത്തി. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്തുടര്‍ച്ചക്കാരെക്കുറിച്ച് സംസാരിക്കുന്നത് മുഗള്‍ സംസ്‌കാരം ആണെന്നായിരുന്നു ഫഡ്‌നവിസിന്റെ മറുപടി. ഇപ്പോള്‍ അത്തരം ചര്‍ച്ചയുടെ സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2029-ലെ തിരഞ്ഞെടുപ്പിന് മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്നും അദ്ദേഹം പറയുന്നു. 2029-ലെ തിരഞ്ഞെടുപ്പില്‍ മോദിയായിരിക്കുമോ ബിജെപിയെ നയിക്കുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനങ്ങളായില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുന്‍പ് പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയായി അധികാരമേറ്റ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ആര്‍എസ്എസ് ആസ്ഥാനം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത് . ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്.
Story Highlights : sanjay raut on narendra modi retirement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here