ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വൈദ്യുതി-ഗ്യാസ് സബ്‌സിഡി; ഭരിച്ച് മിച്ചം പിടിച്ച 37.5 കോടി ജനങ്ങൾക്ക്

നീക്കിയിരുപ്പ് തുക ഉപയോഗിച്ച് ജനങ്ങൾക്കായി പുതിയ പദ്ധതി രൂപീകരിച്ച് ട്വന്റി ട്വന്റി. ഭരിക്കുന്ന പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലെ വൈദ്യുതി ചാർജിന്റെ 25 %പഞ്ചായത്ത് വഹിക്കും. പാചകവാതകത്തിന്റെ 25 ശതമാനവും പഞ്ചായത്ത് നൽകും.പാർട്ടി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പദ്ധതി സംസ്ഥാനവും, മറ്റ് പഞ്ചായത്തുകളും മാതൃകയാക്കണമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ശേഷം കിഴക്കമ്പലത്ത് നീക്കിയിരുപ്പ് 25 കോടി. ഐക്കരനാട്ടിൽ 12 കോടി. ഇരു പഞ്ചായത്തുകളിലെയും ക്യാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രഖ്യാപനമല്ല ഇത്. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പോലും ഉറപ്പില്ല. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നടപ്പാക്കുക മാത്രമാണ് ചെയ്തത്. മത്സരിക്കുന്ന കാര്യങ്ങളിൽ പാർട്ടിക്ക് ആശയ കുഴപ്പമില്ല. പദ്ധതി നടപ്പിലാക്കാൻ കോടതി അനുമതി വേണം. അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കുമെന്ന് സാബു.എം. ജേക്കബ് പറഞ്ഞു.
പഞ്ചായത്തീരാജ് ആക്ടിൽ നിന്ന് കൊണ്ടുള്ള പ്രവർത്തനങ്ങൾ മാത്രമേ നടപ്പിലാക്കൂ. ആശാ വർക്കേഴ്സ് സമരം യു.ഡി.എഫ് രാഷ്ട്രീയ മുതലമെടുപ്പ് നടത്തുന്നു. ആശാ സമരത്തിൽ സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ട്വന്റി-ട്വന്റി പഞ്ചായത്തുകളിൽ സഹായം നൽകും. സമയമാകുമ്പോൾ പാർട്ടി ഒറ്റകെട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : T20 party announces new projects panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here