Advertisement

മ്യാന്‍മര്‍ ഭൂചലനം: മരണസംഖ്യ 2000 കടന്നു; 3000ത്തിലധികം പേര്‍ക്ക് പരുക്ക്

April 1, 2025
1 minute Read
myanmar

മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണസംഖ്യ രണ്ടായിരം കടന്നു. മൂവായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മ്യാന്‍മറില്‍ ഭരണകൂടം ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാദൗത്യമേഖലയിലേക്ക് ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്മ ദൗത്യം തുടരുകയാണ്. ഇന്ത്യ ഇതുവരെ 137 ടണ്‍ വസ്തുക്കളാണ് എത്തിച്ചത്. മ്യാന്‍മര്‍ ജനതയ്ക്കായി യുകെ സര്‍ക്കാര്‍ ഒരു കോടി പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും ചൈനയും സഹായ വാഗ്ദാനം ദുരിതാശ്വാസ സഹായങ്ങള്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ തുടര്‍ ചലനങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

നാല് വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന് നടുവിലുള്ള മ്യാന്‍മറിന്റെ പ്രതിസന്ധി ഭൂചലനം കാരണം കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ടെന്ന് യു എന്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും മ്യാന്‍മറിന്റെ സൈനിക നേതാക്കള്‍ ജനാധിപത്യ അനുകൂല വിമത ഗ്രൂപ്പുകള്‍ക്കെതിരെ വ്യോമാക്രമണം തുടരുകയാണ്.
തുടരുകയാണ്. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും എട്ട് മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തായ്‌ലന്‍ഡില്‍ 20 പേരാണ് ഭൂചലനത്തില്‍ മരിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെയും ഉണ്ടായി.

Story Highlights : Myanmar earthquake death toll crosses 2,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top