ബിജെപി നേതാവ് ശ്രീനിവാസൻ കൊലപാതകം; 10 പ്രതികള്‍ക്ക് ജാമ്യം

പാലക്കാട്ടെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം നല്‍കിയത്.
അഷ്‌റഫ് മൗലവി, ഷെഫീഖ്, ബി ജാഫര്‍, നാസ്സര്‍, എച്ച് ജംഷീര്‍, അബ്ദുല്‍ ബാസിത്, കെ മുഹമ്മദ് ഷഫീഖ്, കെ അഷ്‌റഫ്, ബി ജിഷാദ്, സിറാജുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇഎ ഹാരിസ്, പിപി ഹാരിസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
Story Highlights : BJP leader Srinivasan murder case: 10 accused granted bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here