പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി; കളക്ഷൻ ഏജന്റിൽ നിന്ന് പണം തട്ടിപ്പറിച്ചെന്ന് കേസ്

പിടിച്ചുപറി കേസിൽ എസ്ഐ ഒന്നാംപ്രതി. തിരുവനന്തപുരത്ത് കളക്ഷൻ ഏജന്റിൽ നിന്ന് എസ്ഐ പണം തട്ടിപ്പറിച്ചെന്നാണ് കേസ്. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്ഐ പ്രദീപിനെതിരെയാണ് കേസെടുത്തത്. 3,150 രൂപ തട്ടിപ്പറിച്ചെന്നാണ് കേസ്. വഴിയിൽ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞതിന് ശേഷം ബാഗ് പിടിച്ചുപറിച്ച് വാങ്ങുകയായിരുന്നുവെന്ന് കളക്ഷൻ ഏജന്റ് പറയുന്നു.
എസ് ഐ ആണെന്നും വിഴിഞ്ഞം സ്റ്റേഷനിൽ എത്താനും വേരിഫൈ ചെയ്ത ശേഷം ബാഗ് തിരികെ നൽകാമെന്നുമായിരുന്നു എസ്ഐ പറഞ്ഞത്. ഇതിന് ശേഷം സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Story Highlights : SI first accused in extortion case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here