Advertisement

‘പാര്‍ട്ടി മെമ്പറാകുക ഏറ്റവും വലിയ സ്വപ്നം, പാർട്ടി കോൺഗ്രസ് പ്രതിനിധി ആകാത്തതിൽ വിഷമമില്ല’ ; പി സരിൻ പാർട്ടി കോണ്ഗ്രസ് വേദിയിൽ

April 3, 2025
1 minute Read
sarin

പാർട്ടി കോൺഗ്രസിൽ വരുന്നത് ഉത്തരവാദിത്വമെന്ന് എൽഡിഎഫ് നേതാവ് പി സരിൻ. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിൽ ഉണ്ടായിരുന്നു എന്ന് മാത്രം ചർച്ച ചെയ്യുന്നതിലേക്ക് കോൺഗ്രസിന്റെ രാഷ്ട്രീയം ചുരുങ്ങുന്നു.

വഖഫ് ചർച്ചയിൽ കോൺഗ്രസ് കാണിച്ചത് ബുദ്ധി ശൂന്യതയും ഉത്തരവാദിത്വ രാഹിത്യവുമായ നിലപാട്. ചർച്ച ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കാണിച്ച ഉത്തരവാദിത്വമില്ലായ്മ രേഖപ്പെടുത്തേണ്ടതുണ്ടെന്നും സരിൻ വിമർശിച്ചു.

കോൺഗ്രസിന്റെ രാഷ്ട്രീയബോധം പ്രകടനപരത. സിപിഐഎമ്മിനെതിരെ വിഷം കുത്തി വക്കുകയാണ് കോൺഗ്രസ് നൽകുന്ന സന്ദേശം. ബിജെപിക്ക് വഴിവെട്ടുകയാണ് കോൺഗ്രസിന്റെ നീട്ടിയെടുത്ത നിലനിൽപ്പുകൊണ്ട് സംഭവിക്കുന്നത്.

വഖഫ് ബില്ലിൽ ജോസ് കെ മാണിക്ക് മുന്നണിയുടെ നിലപാട് തന്നെയാണ് എന്ന് കരുതുന്നു. ബില്ലിനെ തുറന്നു എതിർക്കാനുള്ള രാഷ്ട്രീയ ആർജ്ജവം ജോസ് കെ മാണി കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു. പാർട്ടി കോൺഗ്രസ് ചർച്ചയുടെ ഭാഗമാകാൻ കഴിയാത്തതിൽ വിഷമമില്ല.

പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പാകതയുണ്ടെന്ന് സംഘടന എന്നാണോ വിലയിരുത്തുന്നത് അന്നാണ് പകമായി എന്ന് സ്വയം തോന്നുക. അടുത്ത പാർട്ടി കോൺഗ്രസ് ആകുമ്പോഴേക്കും പാർട്ടി മെമ്പർ ആകും എന്നാണ് താൻ കാണുന്ന ഏറ്റവും വലിയ സ്വപ്നമെന്നും സരിൻ വ്യക്തമാക്കി.

Story Highlights : P Sarin at CPIM Party congress madurai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top