സ്വകാര്യ സർവകലാശാലക്ക് സിപിഐഎം പാർട്ടി കോൺഗ്രസിൻ്റെ പച്ചക്കൊടി

സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാനുള്ള കേരള നിലപാടിന് സിപിഐഎം പാർട്ടി കോൺഗ്രസിൽ അംഗീകാരം. കേന്ദ്ര സർക്കാർ നവ ഫാസിസ്റ്റ് എന്ന് ആവർത്തിക്കുന്ന പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് ഐകകണ്ഠേന അംഗീകരിച്ചു. കരട് രാഷ്ട്രീയ പ്രമേയത്തിൽ 11 മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് പോൾബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി പറഞ്ഞു.
വിദ്യാർഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സംവരണ തത്വങ്ങൾ ഉൾപ്പെടെ പാലിക്കപ്പെടുമെന്നും,സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥി യൂണിയനുകൾ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തിൽ പ്രകാശ് കാരാട്ട് പറഞ്ഞു.
Read Also: ധാർമികതയുടെ കണികയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; എം. എം ഹസ്സൻ
കേന്ദ്ര സർക്കാർ നവ ഫാസിസ്റ്റ് തന്നെ എന്ന് പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ആവർത്തിക്കുന്നുണ്ട്.ഗസ്സയിലെ ഇസ്രയേൽ വംശഹത്യയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാർട്ടി കോൺഗ്രസ് ഐകകണ്ഠേന പാസാക്കി. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അവതരിപ്പിച്ച പ്രമേയത്തെ മുഴുവൻ പ്രതിനിധികളും കഫിയ അണിഞ്ഞു, മുദ്രാവാക്യം മുഴക്കിയാണ് അംഗീകരിച്ചത്.
പി ബി അംഗം ബി വി രാഘവലു, പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. നാളെ നടക്കുന്ന പൊതു ചർച്ചയിൽ കേരളത്തിൽ നിന്നും പി കെ ബിജു,ഡോ. ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ് എന്നിവർ സംസാരിക്കും.
Story Highlights : CPI(M) party Congress gives green signal to private university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here