Advertisement

‘വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ്, കുറച്ച്ദിവസം മലപ്പുറത്ത് താമസിച്ച് അനുഭവം പറയാൻ വെല്ലുവിളിക്കുന്നു’; പി എം എ സലാം

April 5, 2025
1 minute Read

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വെള്ളാപ്പള്ളിക്ക് വേണ്ടത് ചികിത്സയാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കണം.

പ്രായവും ആരോഗ്യവും പരിശോധിച്ചു ആവശ്യമായ ചികിത്സ നൽകണം. അരി ഭക്ഷണം കഴിക്കുന്ന ആർക്കും അംഗീകരിക്കാൻ ആകാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. കുറച്ചുദിവസം മലപ്പുറത്ത് താമസിച്ച് അനുഭവം പറയാൻ വെള്ളാപ്പള്ളി നടേശനെ പി എം എ സലാം വെല്ലുവിളിച്ചു.

സമൂഹത്തിൽ വിഭാ​ഗീയതയും വർ​ഗീയതയും പരസ്പര വിദ്വേഷവും വളർത്തുന്ന പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തിയത്. വിവാദങ്ങൾ ഉണ്ടാക്കുന്ന പ്രസ്താവനകൾ വെള്ളാപ്പള്ളി മുൻപും നടത്തിയിട്ടുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കാറില്ല, രാവിലെ പറയുന്നത് വൈകീട്ട് മാറ്റി പറയും. സംഘപരിവാർ പോലും പറയാൻ മടിക്കുന്ന വിഷലിപ്തമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടത്തിയെതന്നും പിഎംഎ സലാം പറഞ്ഞു.

വെള്ളാപ്പള്ളിക്കെതിരെ നിയപടി സ്വീകരിക്കാൻ ലീഗ് ആലോചിക്കുകയാണെന്നും നടപടി സ്വീകരിക്കേണ്ടത് ജനാധിപത്യ സർക്കാരിന്റെ ബാധ്യതയാണെങ്കിലും അത് നിർവഹിക്കാൻ ഇടത് സർക്കാർ പരാജയപ്പെടുകയാണെന്നും പിഎംഎ സലാം കൂട്ടി ചേർത്തു.

Story Highlights : P M A Salam Against Vellapally Natesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top