സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിൽ സിനിമ താരങ്ങളും സംവിധായകരും; മുഖ്യമന്ത്രിയെ കണ്ട് പ്രകാശ് രാജും മാരി സെൽവരാജും

മധുരയില്‍ നടക്കുന്ന 24ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പ്രകാശ് രാജ്, മാരി സെൽവരാജ്, ടി ജെ ജ്ഞാനവേൽ എന്നിവർ പങ്കെടുക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ഇതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളുമായി അവർ കൂടിക്കാഴ്ച്ച നടത്തി. ”സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ പ്രകാശ് രാജ്, മാരി സെൽവരാജ്, ടി ജെ ജ്ഞാനവേൽ എന്നിവരോടോപ്പം”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംവിധായകനും നടനുമായ സമുദ്രക്കനിയും വെട്രിമാരനും പങ്കെടുത്തിരുന്നു. വേദിയിൽ വലിയ ഷോ കാണിക്കുന്ന നേതാക്കളെ നമുക്കറിയാം എന്നാൽ ജനങ്ങള്‍ക്കൊപ്പം നിൽക്കുന്ന നേതാക്കളാണ് തന്നെ ആകർഷിച്ചതെന്ന് സംവിധായകൻ വെട്രി മാരൻ പറഞ്ഞു.
അതാണ് വിടുതലൈ സിനിമ എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എല്ലാവർക്കും എല്ലാം നൽകണമെന്ന് ചിന്തിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. അപ്പോൾ ദൈവവും കമ്മ്യൂണിസ്റ്റാണെന്ന് നടൻ സമുദ്രകനി പറഞ്ഞിരുന്നു.
Story Highlights : pinarayi vijayan prakash raj meeting party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here