Advertisement

ആശമാരുടെ സമരത്തിനൊപ്പം തന്നെ; നിലപാട് മയപ്പെടുത്തി ഐഎൻടിയുസി

April 6, 2025
2 minutes Read
asha (2)

ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി. സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ നിലപാട് തിരുത്തി. കെപിസിസി നേതൃത്വത്തിന്റെ താക്കീതിന് ശേഷമാണ് ആർ ചന്ദ്രശേഖരന്റെ മലക്കം മറിച്ചിൽ.

ഇന്നലെ കെപിസിസി ഓഫീസിൽ നേരിട്ട് എത്തി വിശദീകരണം നൽകിയ ശേഷമാണ് ആർ. ചന്ദ്രശേഖരന്റെ നിലപാട് തിരുത്തൽ. സമരത്തിനോട് അനുഭാവപൂർണ്ണമായ സമീപനമാണ് ഉള്ളതെന്ന് ആർ. ചന്ദ്രശേഖരൻ ട്വന്റി ഫോറിനോട് പറഞ്ഞു. സമര നേതാവ് എസ്. മിനി തന്നെ ലക്ഷ്യംവെക്കുന്നത് എന്തിനെന്നറിയില്ലെന്നും ആർ ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. കെപിസിസി അധ്യക്ഷൻ വിശദീകരണം ചോദിച്ചു എന്ന വാർത്തയും ആർ ചന്ദ്രശേഖരൻ നിഷേധിച്ചു.

Read Also: പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു, ഭർത്താവിനെതിരെ പരാതി

സമരത്തിനെതിരായ പരസ്യ പ്രസ്താവനകളിൽ നിന്ന് വിട്ടുനൽകുമെന്ന് ആർ.ചന്ദ്രശേഖരൻ കെപിസിസിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സമരത്തെ വീണ്ടും ആക്ഷേപിച്ചാൽ ആർ. ചന്ദ്രശേഖരനെതിരെ നടപടി ഉൾപ്പെടെ നേതൃത്വം ആലോചിക്കുന്നുണ്ട്. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 56 -ാം ദിവസത്തിലേക്കും നിരാഹാര സമരം 18-ാം ദിനത്തിലേക്കും കടന്നു.

Story Highlights : INTUC stands with the Asha workers’ strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top