Advertisement

‘വഖഫ് നിയമ ഭേദഗതി മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു’; DMK സുപ്രീംകോടതിയിൽ

April 7, 2025
2 minutes Read

വഖഫ് നിയമ ഭേദഗതിക്കെതിരെ ഡിഎംകെയും സുപ്രീം കോടതിയിൽ. വഖഫ് നിയമ ഭേദഗതി ഭരണഘടന വിരുദ്ധമെന്ന് ഹർജിയിൽ പറയുന്നു. എ രാജയാണ് ഹർജി സമർപ്പിച്ചത്. മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസും ലീഗും മുസ്‍ലിം വ്യക്തി നിയമ ബോർഡും ഹർജി നൽകിയിരുന്നു. അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം പരിഗണിക്കും.

വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ മുസ്ലിം ലീഗ് ഹർജി നൽകിയിരുന്നു. നിയമം ഭരണഘടനാ ലംഘനവും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കണം എന്ന് മുസ്ലിം ലീഗിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

Read Also: ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന മുസ്ലിങ്ങള്‍ക്ക് RSS ശാഖയില്‍ പങ്കെടുക്കാം; മോഹന്‍ ഭാഗവത്

അതേസമയം വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട മണിപ്പൂർ ബിജെപി ന്യൂനപക്ഷ വിഭാഗം പ്രസിഡൻറ് അസ്കർ അലിയുടെ വീടിന് നേരെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തി. വീടിന് തീയിട്ടു. ഉത്തർപ്രദേശ് മുസാഫറിൽ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച 300 പേർക്ക് പോലീസ് നോട്ടീസ് നൽകി.

Story Highlights : DMK approached Supreme Court against Waqf amendment law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top