Advertisement

‘ഏണി’ ചിത്രീകരണം ആരംഭിച്ചു

April 8, 2025
1 minute Read

ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമ്മിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’ എന്ന സിനിമയുടെ സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ : സതീഷ് ബാബു മഞ്ചേരിയാണ്.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വച്ച് പൂജ കഴിഞ്ഞ് നടൻ ശങ്കർ ഭദ്രദീപം കൊളുത്തുകയുണ്ടായി. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും, നടി രമ്യ നമ്പീശന്റെ അച്ഛൻ സുബ്രഹ്മണ്യനും ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ ചിത്രീകരണം ചെർപ്പുളശ്ശേരി, നിലമ്പൂർ, കൊല്ലംകോട്, കോഴിക്കോട് ഭാഗങ്ങളിലായി നടക്കുന്നു.

ബാല്യകാല സുഹൃത്തുക്കൾ സഹപാഠികളാവുകയും, വിട്ടുപിരിയാനാകാത്ത സൗഹൃദ ബന്ധങ്ങള്‍ തുടരുന്ന ഇവര്‍ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തു ചേരുന്നു. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുഭവങ്ങളിലൂടെ, ഈ സൗഹൃദം ഒരു വള്ളിക്കെട്ടായി മാറുന്നു. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ, സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം.

മലയാളത്തിലെ പ്രമുഖ താരങ്ങളായ ശങ്കർ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, അൻവർ, ജയമോഹൻ, സുബ്രഹ്മണ്യൻ, ഷെജിൻ, നീന കുറുപ്പ്, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ്ഗ സുരേഷ്,, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്, വൈശാഖ്, ജാഫർ സാദിഖ് എന്നിവരും അഭിനയിക്കുന്നു. മ്യൂസിക് : ലെനീഷ് കാരയാട്. സെപ്റ്റംബറിൽ ചിത്രം റിലീസ് ചെയ്യുന്നു.

Story Highlights :Filming of ‘Eni’ begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top