Advertisement

പി ജയരാജനെ പുകഴ്ത്തി ഫ്ലക്സ്; വ്യക്തിയേക്കാൾ വലുതാണ് പാർട്ടിയെന്ന് എം വി ജയരാജൻ

April 8, 2025
1 minute Read

പി ജയരാജനെ പുകഴ്ത്തിയ ഫ്ളക്സിന് മറുപടിയുമായി എം വി ജയരാജൻ. വ്യക്തിയേക്കാൾ വലുതാണ് പാർട്ടി. ഒപ്പം വ്യക്തിയുടെ സംഭാവനയും പാർട്ടിക്ക് കിട്ടുന്നുണ്ട്. പാർട്ടിക്കും ജനങ്ങൾക്കും മുകളിലല്ല ഒരു നേതാവുമെന്നും എം വി ജയരാജൻ പറഞ്ഞു. പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സിപിഐഎം ശക്തികേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് വച്ചത്. ആർ വി മെട്ട,കാക്കോത്ത് എന്നിവടങ്ങളിലാണ് റെഡ് യംഗ്സിന്‍റേത് എന്ന പേരിൽ, പാർട്ടി കോൺഗ്രസ് സമാപന ദിവസം ഫ്ലക്സ് ഉയർന്നത്. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ഈ മണ്ണിലും ജനമനസ്സിലുമുണ്ട് സഖാവ് എന്നാണ് ഫ്ലക്സിലെ വാചകങ്ങൾ. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതെ പി.ജയരാജനെ തഴഞ്ഞിരുന്നു.കേന്ദ്ര കമ്മിറ്റിയിലുമെടുത്തില്ല.

ഐ പി ബിനുവിന് പൂർണ്ണ പിന്തുണയുമായി എം വി ജയരാജൻ രംഗത്തെത്തിയിരുന്നു. ബിനു പാർട്ടി നിലപാടിൽ ഉറച്ചു നിൽക്കുന്നയാൾ ആയങ്കിയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ ബിനുവിനെ കിട്ടില്ല. ക്വട്ടേഷന് പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് അർജുൻ ആയങ്കി. പാർട്ടി ആയങ്കിമാരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ജയരാജൻ വ്യക്തമാക്കി.

Story Highlights : mv jayarajan against p jayarajan poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top